Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: അഭയാര്‍ത്ഥി നയത്തിന്റെ പേരില്‍ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തിയ കുട്ടികളെ തടവിലിട്ടിരിക്കുന്നത് ടെക്‌സാസിലെ ലാ പെരേരയെന്ന് അഭയാര്‍ത്ഥികള്‍ വിളിക്കുന്ന കേന്ദ്രത്തില്‍. ഇവിടെ വലിയ കൂടുകള്‍ക്കുള്ളിലാണ് മാതാപിതാക്കള്‍ക്കിടയില്‍ നിന്നും വേര്‍പെടുത്തിയ കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നത്.
അഭയാര്‍ത്ഥികള്‍ കഴിയുന്ന തടവറയുടെ ദൃശ്യങ്ങള്‍ യു.എസിലെ കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി ഷെയര്‍ ചെയ്തിരുന്നു. സര്‍ക്കാര്‍ കൈമാറിയ വീഡിയോ എന്ന് വ്യക്തമായി പറഞ്ഞുകൊണ്ടാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
‘ടെക്‌സാസിലെ തടവുകേന്ദ്രത്തിന്റെ ദൃശ്യങ്ങള്‍ ബോര്‍ഡര്‍ പട്രോളാണ് ഞങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. തടവറയ്ക്കുള്ളിലേക്ക് ക്യാമറകള്‍ കൊണ്ടുപോകാനോ, ആരെങ്കിലുമായി സംസാരിക്കാനോ ഞങ്ങളെ അനുവദിച്ചിട്ടില്ല. വ്യക്തമായി പറഞ്ഞാല്‍, ഇത് സര്‍ക്കാര്‍ കൈമാറി നല്‍കിയ വീഡിയോയാണ്.’ എന്നു കുറിച്ചുകൊണ്ടാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്.
ലാ പെറേറ എന്നറിയപ്പെടുന്ന തടവുകേന്ദ്രത്തില്‍ ഒരു സംഘം ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും സന്ദര്‍ശിച്ചിരുന്നു. കുട്ടികളെയും മുതിര്‍ന്നവരെയും പ്രത്യേകം സെക്ടറുകളിലായാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് അവര്‍ പറയുന്നത്.
‘കൂട്ടില്‍ പൂട്ടിയിട്ട കൊച്ചുകുട്ടികളുണ്ട് അവിടെ. അവര്‍ കുട്ടികളെ കൊണ്ടുപോകുമ്പോള്‍ നിയന്ത്രണം വിട്ട് കരയുന്ന പത്ത് മാതാപിതാക്കളുടെ ഒരു സംഘത്തെ ഞങ്ങളവിടെ കണ്ടു.’ സ്ഥലം സന്ദര്‍ശിച്ച എ.ബി.സി 6ന്റെ പ്രതിനിധി ഡേവിഡ് സിസിലിന്‍ ഓര്‍ക്കുന്നു.
‘ഇത് ക്രൂരമാണ്.’ എന്നാണ് മനുഷ്യാവകാശ വിഷയങ്ങള്‍ക്കുവേണ്ടിയുള്ള യു.എന്‍ ഹൈക്കമ്മീഷണര്‍ പറഞ്ഞത്.
https://twitter.com/DavidBegnaud/status/1008704668816560128
രണ്ടുദിവസം മുമ്പ് മാതാപിതാക്കളെ ചോദിച്ച് കരയുന്ന ഒരു കുട്ടിയുടെ ഓഡിയോ പുറത്തുവന്നിരുന്നു. ‘അച്ഛാ! അച്ഛാ! എന്നു പറഞ്ഞു കരയുന്ന വീഡിയോ അസോസിയേറ്റ് പ്രസിനാണ് ലഭിച്ചത്. കുട്ടികള്‍ കരയുമ്പോള്‍ ഏജന്റുമാര്‍ അവരെ കളിയാക്കുന്നതും കേള്‍ക്കാമായിരുന്നു. ‘ഒരു ഓര്‍ക്കസ്ട്ര തുടങ്ങിയാല്‍ നന്നായേനെ? ടീച്ചര്‍ മാത്രമേ ഇവിടെ ഇല്ലാതുള്ളൂ’ എന്നായിരുന്നു പരിഹാസം.
Leave a Reply