Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 12:52 pm

Menu

Published on September 10, 2019 at 4:57 pm

സെപ്റ്റംബര്‍ 17ന് എംഐ ബാന്‍ഡ് 4 ഇന്ത്യയിൽ..

mi-band-4-will-launch-in-india-on-september-17

ചൈനീസ് വിപണിയില്‍ ഇതിനോടകം വില്‍പനയ്‌ക്കെത്തിയ ഷാവോമിയുടെ എംഐ ബാന്‍ഡ് 4 ഈ മാസം 17-ാം തീയതി ഇന്ത്യയില്‍ അവതരിപ്പിക്കും. റെഡ്മി ടിവി ഉള്‍പ്പടെ ഷാവോമിയുടെ മറ്റ് ഉല്‍പ്പന്നങ്ങളും ഒപ്പം അവതരിപ്പിക്കപ്പെടുമെന്നാണ് വിവരം. അവതരണ പരിപാടിയുടെ ഇന്‍വൈറ്റ് പോസ്റ്ററില്‍ ‘സ്മാര്‍ടര്‍ ലിവിങ് 2020’ എന്നാണ് മുദ്രാവാക്യം.

ആമസോണ്‍ വെബ്‌സൈറ്റില്‍ എംഐ ബാന്‍ഡ് 4 ന്റെ ടീസര്‍ വരുന്നുണ്ട്. ഇത് നാല് നിറങ്ങളില്‍ ബാന്‍ഡ് ലഭ്യമാവുമെന്ന് ഈ ആമസോണ്‍ വെബ്‌സൈറ്റ് സൂചന നല്‍കുന്നു. രണ്ട് മോഡലുകളാണ് പുതിയ എംഐ ബാന്‍ഡ് 4നുള്ളത്. ഇതില്‍ എന്‍.എഫ്.സി (നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍) മോഡലിന് ചൈനയില്‍ വില 229 യുവാന്‍ ആണ്. ഇത് ഏകദേശം 2300 രൂപ വരും. എന്‍എഫ്‌സി ഇല്ലാത്ത പതിപ്പിന് ചൈനയില്‍ 169 യുവാന്‍ ആണ് വില. ഇത് ഇന്ത്യയില്‍ ഏകദേശം 1700 രൂപ വരും.

ഇവ കൂടാതെ ഒരു ആവഞ്ചേഴ്‌സ് ലിമിറ്റഡ് എഡിഷനും ബാന്‍ഡിനുണ്ട്. 349 യുവാനാണ് ചൈനയില്‍ ഇതിന്റെ വില. ഇത് ഏകദേശം 3500 രൂപ വരും. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റുകൊണ്ടിരിക്കുന്ന എംഐ ബാന്‍ഡ് 3 യ്ക്ക് ഇതുവരെ വിലകുറഞ്ഞിട്ടില്ല. എംഐ ബാന്‍ഡ് 1999 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഓഫര്‍ വില്‍പന മേളയ്ക്കിടെ 1799 രൂപയ്ക്കും ഇത് വിറ്റിട്ടുണ്ട്. പുതിയ പതിപ്പിന് വേണ്ടി എംഐ ബാന്‍ഡ് 3 യുടെ വില കുറയ്ക്കുമോ എന്ന് വ്യക്തമല്ല. അങ്ങനെ ഇല്ലെങ്കില്‍ പുതിയ പതിപ്പ് 1999 രൂപയില്‍ കൂടുതല്‍ വിലയ്ക്കാവും ഇന്ത്യന്‍ വിപണിയിലെത്തിക്കുക.

എംഐ ബാന്‍ഡ് 4 സവിശേഷതകള്‍

രണ്ട് മോഡലുകളാണ് പുതിയ എംഐ ബാന്‍ഡിനുള്ളത്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍.എഫ്.സി.) സൗകര്യമുള്ള ഒരു പതിപ്പാണ് ഇതില്‍ ഒന്ന്. എന്‍.എഫ്.സി സൗകര്യത്തോടു കൂടിയുള്ളതാണ് രണ്ടാമത്തേത്. എന്‍എഫ്‌സി സംവിധാനം ഉപയോഗിച്ച് അലിപേ, വീചാറ്റ് പേ എന്നിവ ഉപയോഗിച്ച് ചൈനയില്‍ പണമിടപാട് നടത്താനാകും. എംഐ ബാന്‍ഡ് 4 അവഞ്ചേഴ്സ് ലിമിറ്റഡ് എഡിഷനില്‍ വിവിധ നിറങ്ങളിലുള്ള ബാന്‍ഡുകളും പ്രത്യേകം ലോഹ നിര്‍മിതമായ ഡയലും, മെറ്റല്‍ റിസ്റ്റ് ബക്കിളും ഉണ്ടാവും.

കളര്‍ ഡിസ്പ്ലേ ആണ് എഐബാന്‍ഡിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. പഴയ പതിപ്പുകളിലെല്ലാം മോണോക്രോം സ്‌ക്രീന്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. 0.95 ഇഞ്ച് അമോലെഡ് കളര്‍ സ്‌ക്രീന്‍ ആണ് ഇതിലുള്ളത്. പഴയ പതിപ്പുകളേക്കാള്‍ 39.9 ശതമാനം വലിയ സ്‌ക്രീന്‍ ആണിത്. 2.5 ഡി സ്‌ക്രാച്ച് റെസിസ്റ്റന്റ് ടാംപേഡ് ഗ്ലാസ് സംരക്ഷണവും ഈ സ്‌ക്രീനിനുണ്ടാവും.

50 മീറ്റര്‍ വാട്ടര്‍ റെസിസ്റ്റന്റ് ആണ് എംഐ ബാന്‍ഡ് 4. കായിക ഇനങ്ങള്‍, പ്രവൃത്തികള്‍, നീന്തല്‍ രീതികള്‍ എന്നിവ തിരിച്ചറിയാന്‍ കഴിവുള്ള സെന്‍സറും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 135 എംഎഎച്ച് ബാറ്ററിയാണ് എംഐ ബാന്‍ഡ് 4 ല്‍ ഉള്ളത്. സാധാരണമായി ലഭ്യമായ സ്റ്റെപ്പ് കൗണ്ടര്‍, ഹൃദയമിടിപ്പ് നിരീക്ഷണ സംവിധാനം എന്നിവ എംഐ ബാന്‍ഡ് 4 ല്‍ ഉണ്ട്.

ഷാവോമിയുടെ ഷാവോ എഐ വോയ്സ് അസിസ്റ്റന്റ് സേവനം ഉപയോഗിച്ച് ശബ്ദ നിര്‍ദേശങ്ങളിലൂടെ ഫിറ്റ്നസ് ട്രാക്കര്‍ നിയന്ത്രിക്കാം. കൈ ഉയര്‍ത്തുമ്പോള്‍ വോയ്സ് അസിസ്റ്റന്റ് ആക്റ്റിവേറ്റ് ആവും. ഷാവോമിയുടെ ഇന്റര്‍നെറ്റ് ഓഫ് തിങ്സ് ഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാനും ഷാവോ എഐ അസിസ്റ്റന്റ് ഉപയോഗിച്ച് സാധിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News