Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെയൊക്കെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നായി തീർന്നിരിക്കുകയാണ് ഇന്റർ നെറ്റ് അല്ലെങ്കിൽ ഓണ്‍ലൈൻ . ഒരു ദിവസത്തില്‍ തന്നെ മണിക്കൂറുകളോളം ഇതിന് മുമ്പില്‍ ചിലവഴിക്കുന്നവരും കുറവല്ല. എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്താനുള്ള ഒരു ഉപാദിയായിട്ടാണ് പലരും ഇതിനെ കാണുന്നത്.എന്നാൽ ഒണ്‍ലൈനിൽ രഹസ്യമായി തന്നെ സൂക്ഷിക്കേണ്ട ചില കാര്യങ്ങളുണ്ട്.അവയെ കുറിച്ചാണ് ഇവിടെ പറയുന്നത്….
ബാങ്ക് വിശദാംശങ്ങള്‍ നൽകുമ്പോൾ
ഒരിക്കലും എ.ടി.എം പിന്‍ നമ്പറോ, എക്കൗണ്ട് നമ്പറോ ആര്‍ക്കും നല്‍കരുത്. ആരെങ്കിലും ഇത്തരം വിശദാംശങ്ങള്‍ ചോദിക്കുകയാണെങ്കില്‍ അവരെ സംശയത്തോടെമാത്രം നോക്കി കാണുക.
എന്തിനെക്കുറിച്ച് സംസാരിക്കുന്നു എന്ന് ശ്രദ്ധിക്കുക
ഓണ്‍ലനിലൂടെ ചാറ്റ് ചെയ്യുമ്പോള്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുകമേല്‍വിലാസം, ഫോണ്‍ നമ്പറുകള്‍ തുടങ്ങി നിങ്ങളുടെ വ്യക്തിപരമായ വിഷയങ്ങള്‍ ഇതുവഴി കൈമാറാതിരിക്കുക. പ്രത്യേകിച്ച് സമ്മാനം, നറുക്കെടുപ്പ് എന്നൊക്കെ സന്ദേശം കണ്ടാല്‍ ഒരിക്കലും വിലാസം നല്‍കരുത്. ചിലപ്പോള്‍ ഈ ഭാഗ്യപരീക്ഷണങ്ങള്‍ നിങ്ങള്‍ക്ക് ദൗര്‍ഭാഗ്യമായി ഭവിക്കാം.
ഓരോ നിമിഷത്തെയും വിശദാംശങ്ങള്‍
നിങ്ങളിപ്പോള്‍ എവിടെയാണ്, എന്തു ചെയ്യുന്നു, ഇനി എങ്ങോട്ട് പോകും, വൈകുന്നേരം എവിടെ കാണും തുടങ്ങിയ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കാതിരിക്കാന്‍ കഴിവതും ശ്രദ്ധിക്കുക.
ഇന്റിമേറ്റ് ഫോട്ടോകളും വീഡിയോകളും
നിങ്ങളുടെ സ്വകാര്യ ഫോട്ടോകളോ വീഡിയോകളോ ഒരിക്കലും പോസ്റ്റ് ചെയ്യരുത്.
അശ്ലീലങ്ങള്‍ പോസ്റ്റുകൾ
നിങ്ങള്‍ക്ക് ആരോടെങ്കിലും ദേഷ്യമോ പകയോ ഉണ്ടെങ്കില്‍ അവരെ അധിക്ഷേപിക്കുന്ന സന്ദേശങ്ങള്‍ ഓണ്‍ലൈനിൽ ഇടാതിരിക്കുക.
Leave a Reply