Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2025 6:53 am

Menu

Published on November 24, 2018 at 10:36 am

ലോക ബോക്സിങ്ങിൽ മേരി കോമും സോണിയയും ഫൈനലിൽ…

world-boxing-final-today

ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ കെ.ഡി ജാദവ് അരീനയിൽ നിന്ന് ഇന്ന് ഇന്ത്യയ്ക്ക് രണ്ടു സ്വർണമെഡലുകൾ ഇടിച്ചെടുക്കാം. വനിതാ ലോക ബോക്സിങ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യൻ താരങ്ങളായ മേരി കോമും സോണിയ ചാഹലും ഇന്ന് കലാശപ്പോരാട്ടത്തിനിറങ്ങും. 48 കി.ഗ്രാം ഫൈനലിൽ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയാണ് മേരി കോമിന്റെ എതിരാളി. 57 കി.ഗ്രാം വിഭാഗത്തിൽ സോണിയ ജർമനിയുടെ വാണർ ഓർനെല്ലയെ നേരിടും.

ഇന്നലെ രണ്ടാം സെമിഫൈനൽ ദിനം സോണിയ ഉത്തര കൊറിയയുടെ ജോ സൺ ഹ്വായെ തോൽപ്പിച്ചു. വ്യാഴാഴ്ച ആദ്യ സെമിഫൈനൽ ദിനം മേരി കോം ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ തോൽപ്പിച്ചിരുന്നു. സെമിഫൈനലുകളിൽ പരാജയപ്പെട്ട ഇന്ത്യൻ താരങ്ങൾ സിമ്രൻജിത് കൗറും ലോവ്‌ലിന ബോർഗോഹെയ്നും വെങ്കലം സ്വന്തമാക്കി. ഏഴാം തവണയാണ് മേരി കോം ലോക ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കുന്നത്. സോണിയയുടെ ആദ്യ ലോക ചാംപ്യൻഷിപ്പാണിത്.

ഇതിനു മുൻപ് 2008ലാണ് ഇന്ത്യ ലോക ചാംപ്യൻഷിപ്പിൽ നാലു മെഡലുകൾ നേടിയത്. അന്ന് ഒരു സ്വർണം, ഒരു വെളളി, 2 വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടം. ഇത്തവണ മേരിയും സോണിയയും ഫൈനൽ ജയിച്ചാൽ ആ നേട്ടം മെച്ചപ്പെടുത്താം. എന്നാൽ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം 2008ലായിരുന്നു. അന്ന് നാലു സ്വർണമടക്കം എട്ടു മെഡലുകളാണ് ഇന്ത്യ നേടിയത്.

മേരി കോമിൽ നിന്ന് കണ്ടു പഠിച്ച പോലെ ഉത്തര കൊറിയയുടെ ജോ സണിനെതിരെ പതിഞ്ഞ തുടക്കമായിരുന്നു സോണിയയുടേത്. എന്നാൽ മൂന്നാം റൗണ്ടിൽ സോണിയ തന്റെ ആക്രമണോൽസുകത പുറത്തെടുത്തു. ‘അതോടെ അവസാന ഫലം 5–0ന് സോണിയക്ക് അനുകൂലമായി. ചൈനീസ് താരം ഡാൻ വിനെതിരെ സ്പ്ലിറ്റ് തീരുമാനത്തിലായിരുന്നു (4–1) സിമ്രൻജിതിന്റെ തോൽവി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News