Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി :അഡ്വക്കറ്റും രാഷ്ട്രീയ നിരീക്ഷകനുമായ ജയശങ്കർ വിവാഹിതനായി.വളന്തക്കാട് പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടറായ ജയയാണ് ഭാര്യ.ഏറണാകുളത്തെ ഒരു റജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു.ടെലിവിഷൻ വാർത്ത ചാനലുകളിൽ രാഷ്ട്രീയത്തെ വിമർശിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ജയശങ്കറെ അറിയാത്തവരായി അധികമാരും ഉണ്ടാകില്ല.പല അഭിമുഖങ്ങളിലും തിരക്ക് കാരണം താൻ വിവാഹം കഴിക്കാൻ വിട്ടുപോയതാണെന്ന് ജയശങ്കർ പറഞ്ഞിരുന്നു.ഞായറാഴ്ച വൈകീട്ട് ബന്ദുക്കൾക്കും സുഹൃത്തുക്കൾക്കുമായി ആലുവ വൈഎം സിഎയിൽ റിസപ്ഷൻ സംഘടിപ്പിച്ചിട്ടുണ്ട്.
Leave a Reply