Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 8:55 am

Menu

Published on October 30, 2014 at 4:41 pm

എബോള കേരളത്തില്‍..?? അമേരിക്കയിൽ നിന്നെത്തിയ നാല് മലയാളികൾ നീരീക്ഷണത്തില്‍

ebola-in-kerala-health-department-observes-youth-returned-from-america

പത്തനംതിട്ട: ലോകത്തെ ഭീതിയിലാഴ്ത്തിയ   എബോള കേരളത്തിലേക്കും എത്തിയതായി ആശങ്ക.ഇത് സംബന്ധിച്ച് നിരീക്ഷണം തുടരുകയാണ്. പത്തനംതിട്ട ജില്ലയില്‍ അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ഒരു യുവാവിന് രോഗ ബാധയുണ്ടോ എന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്. യുവാവ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു എന്നാണ് വിവരം.ലോസ് ഏഞ്ചല്‍സ്, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നു നെടുമ്പാശ്ശേരി വിമാനത്താവളം വഴി കേരളത്തിലെത്തിയ നാലുപേരിലാണ് രോഗം ഉള്ളതായി സംശയിക്കുന്നത്.ഏബോള രോഗബാധിത മേഖലയില്‍ നിന്നെത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ പ്രത്യേക പരിശോധന നടത്തുന്നുണ്ട് . ഇവരില്‍ സംശയം തോന്നിയ നാലുപേരുടെയും വിവരങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പിനു എയര്‍പോര്‍ട്ട് അധികൃതര്‍ കൈമാറുകയായിരുന്നു. തുടര്‍ന്ന് ഇവരെ സംബന്ധിച്ച് ഇന്നലെ മുതല്‍ അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ വിമാനത്താവളത്തില്‍ വന്നിറങ്ങിയവരെ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്.ലോസ്ഏഞ്ചല്‍സില്‍ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലെ കോയിപ്രം പുല്ലാട് സ്വദേശിയായ ആളെ സംബന്ധിച്ച് ഇന്നലെ പത്തനംതിട്ട ഡിഎംഒയിലേയ്ക്ക് ആരോഗ്യ ഡയറക്ടറേറ്റില്‍ നിന്ന് ഇ-മെയില്‍ സന്ദേശം ലഭിച്ചു. തുടര്‍ന്ന് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും കോയിപ്രം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും വിവരം കൈമാറിയതിനെതുടര്‍ന്ന് ആരോഗ്യ വകുപ്പ് ഇന്‍സ്‌പെക്ടര്‍മാര്‍ വിവര ശേഖരണത്തിനു ശ്രമിച്ചു ഡയറക്ടറേറ്റില്‍ നിന്നും ലഭിച്ച ടെലിഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ ലോസ് ഏഞ്ചല്‍സില്‍ നിന്നു കഴിഞ്ഞ 25 നു മടങ്ങിയെത്തിയ പുല്ലാട് സ്വദേശിയെ ബന്ധപ്പെടാന്‍ കഴിഞ്ഞു. തനിക്ക് രോഗമൊന്നുമില്ലെന്ന് പ്രാഥമികമായി ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ നല്‍കിയ മേല്‍വിലാസത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഇങ്ങനെയൊരാളെ സംബന്ധിച്ചു ഇന്നലെ വിവരം ലഭിച്ചിരുന്നില്ല. വീണ്ടും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്നു രാവിലെയും കോയിപ്രം പിഎച്ച്‌സിയിലെ ജീവനക്കാര്‍ അന്വേഷണം തുടരുകയാണ്. ഉച്ചയോടെ വിവരം ഡയറക്ടറേറ്റിനു കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News