Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്റർനെറ്റിൻറെ സ്പീഡ് കുറയുന്നത് നമ്മളിൽ പലർക്കും ഉള്ള പ്രോബ്ലമാണ് . സ്പീഡ് വർദ്ധിപ്പിക്കാൻ നമ്മൾ പല വഴിയും നോക്കാറും ഉണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ പട്ടികയില്‍ ഇന്ത്യ ഇന്ന് മൂന്നാം സ്ഥാനത്താണുള്ളത്. വളരെ കുറഞ്ഞ സ്പീഡില്‍ നമുക്ക് ലഭിക്കുന്ന ലിമിറ്റഡ് ബാന്‍ഡ് വിഡ്ത്ത് ഇന്റര്‍നെറ്റ് കണക്ഷനുകളില്‍, നെറ്റിൻറെ സ്പീഡ് വർദ്ധിപ്പിക്കാൻ നമുക്ക് പരീക്ഷിച്ചു നോക്കാവുന്ന ഒരു വഴിയാണ് ഇവിടെ പറയുന്നത്.നെറ്റ്‌വര്‍ക്കുകളെയും, ഡോമൈനുകളെയും കണ്ട്രോള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഗ്രൂപ്പ് പോളിസി എഡിറ്റര്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത്ത് കൂട്ടുകയും, അതുവഴി നിങ്ങള്‍ക്ക് ലഭിക്കുന്ന പാക്കറ്റ് ഡാറ്റയുടെ അളവ് വര്‍ദ്ധിപ്പിക്കയും ചെയ്യുകവഴി നിങ്ങളുടെ ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടുകയാണ് ഇവിടെ ചെയ്യുന്നത്.
1. ആദ്യമായി കമ്പ്യൂട്ടറിൽ കമാന്‍ഡ് പ്രോംപ്റ്റ് എടുക്കുക. പിന്നീട് gpedit.msc എന്ന് ടൈപ്പ് ചെയ്തു എൻറർ ചെയ്യുക.
–

–
2.അപ്പോൾ നിങ്ങൾ ലോക്കല്‍ ഗ്രൂപ്പ് എഡിറ്റർ എന്ന സ്ക്രീനിൽ എത്തിച്ചേരും.അതിനുശേഷം, administrative templatesൽ network എന്ന സെറ്റിങ്ങ്സില്‍ ക്ലിക്ക് ചെയ്യുക.
–

–
3.പിന്നീട് നെറ്റ്‌വര്‍ക്ക് സെറ്റിംഗിലെ QoS Packet Scheduler എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക. അപ്പോള്‍ അതിന്റെ സെറ്റിംഗ്സ് വിന്‍ഡോ വീണ്ടും ഓപ്പണാവും.
–

–
4. അതിൽ Limit Reversable Bandwidth എന്ന ഓപ്ഷന്‍ ഓപ്പണ്‍ ചെയ്യുക.
–

–
5.Limit Reversable Bandwidth ഓപ്ഷന്റെ പ്രോപ്പര്‍ട്ടി ഓപ്പണ്‍ ആയാൽ , Not Configured എന്ന ഓപ്ഷന്‍ മാറ്റി, Enable സെലക്റ്റ് ചെയ്യുക. അതിനുശേഷം Apply ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക.
–

–
6.അതിനു ശേഷം നിങ്ങളുടെ My Computer ഓപ്പണ്‍ ചെയ്ത് C ഡ്രൈവിന്റെ പ്രോപ്പര്‍ട്ടീസ് എടുത്ത ശേഷം Disc CleanUp ഇല്‍ ക്ലിക്ക് ചെയ്യുക. പിന്നീട് അതിൽ കാണുന്നതിൽ എല്ലാം സെലക്റ്റ് ചെയ്ത് ഓക്കേ കൊടുക്കുക.
–

–
7.ഇനി നിങ്ങളുടെ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്തശേഷം, ഇന്റര്‍നെറ്റ് സ്പീഡ് കൂടിയോ എന്ന് പരിശോധിക്കാവുന്നതാണ്.

Leave a Reply