Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തലയോലപറമ്പ്: കെഎസ്എഫ്ഇ തലയോലപറമ്പ് ശാഖ അധികൃതർ ആണ് കുറ്റവാളികളെ സംരക്ഷിക്കാൻ ഉള്ള നെട്ടോട്ടമോടുന്നത്. 19.03.2014ന് മുഖ്യ മന്ത്രിയുടെ ഓഫീസിൽ നിന്നും അയച്ച കത്തിൽ പറഞ്ഞത് പ്രകാരം കുറ്റവാളിയായ വി.പി.വേണുഗോപാലിനെ വേറെ ശാഖയിലേക്ക് സ്ഥലം മാറ്റം ചെയ്യാൻ ഉത്തരവായതാണ്. എന്നാൽ ഇതൊന്നും വക വെക്കാതെ ഇന്നും അതെ ഓഫീസിൽ തന്നെ ജോലി തുടരുകയാണ് വേണുഗോപാൽ. ഇതിനു കൂട്ടു നിൽക്കുന്നത് അതെ ഓഫീസ് അതികൃതർ തന്നെ ആണെന്നുള്ളതാണ് മറ്റൊരു വസ്തുത. മേൽ അധികാരികളുടെ നിർണയങ്ങളെ തട്ടി മാറ്റി കൊണ്ടുള്ള ഈ വിക്രിയയെ പറ്റി കെഎസ്എഫ്ഇ മാനേജിംങ് ഡയറക്ടർ പി.രാജേന്ദ്രനോട് അന്വേഷിച്ചപ്പോൾ വേണുഗോപാൽ തലയോലപ്പറമ്പ് ഓഫീസിൽ അല്ലെന്നും എപ്പോൾ കുമിളിയിൽ ആണെന്നും ആയിരുന്നു മറുപടി. റെക്കോർഡ് പ്രകാരം കുമിളി ശാഖയിൽ ജോലി ചെയ്യുന്ന വേണുഗോപാൽ എന്നാൽ ഒരു ദിവസം പോലും കുമിളി ശാഖയിൽ ജോലിക്കായി പോയിട്ടില്ല പകരം ഇന്നും ഇയാൾ തലയോലപ്പറമ്പ് ശാഖയിൽ തന്നെ ആണ് ഉള്ളത്.
21 ഏപ്രിൽ 2014ന് ഉച്ചയ്ക്ക് തലയോലപ്പറമ്പ് ശാഖയിൽ വേണുഗോപാൽ ജോലി ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ.
19.03.2014ന് മുഖ്യ മന്ത്രിയുടെ ഓഫീസിൽ നിന്നും അയച്ച കത്ത്
Leave a Reply